കൊച്ചി: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേര് പിടിയിൽ. കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെട്ടാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എത്തിച്ച യുവതികളാണ് പിടിയിലായത്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ സ്ത്രീകളെ എത്തിച്ചതായി നിഗമനമുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post