ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരനും, ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായാണ് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം.
അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മാപ്പ് റീഡിങ്ങിൽ വൈദഗ്ധ്യമുള്ള ലഷ്കറെ തയിബയുടെ നേതാവാണ് ഇയാൾ. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിൻ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അസം ചീമയാണ്. ഈയടുത്ത മാസങ്ങളിൽ നിരവധി ലഷ്കർ ഭീകരർ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു . ഇതിനിടെയാണ് അസം ചീമ മരണപ്പെടുന്നത്. ഭീകരർ കൊല്ലപ്പെടുന്നതിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്താൻ അടുത്തിടെ ആരോപിച്ചിരുന്നു.
Discussion about this post