തിരുവനന്തപുരം: ദേശീയഗാന വിവാദത്തിൽ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത് എന്നായിരുന്നു മുരളീധരന്റെ പരിഹാസം. എല്ലാ നേതാക്കൾക്കും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണം കൊലപാതകം തന്നെയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയൻ ചെയർമാന്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും കെ മുരളീധരൻ പറഞ്ഞു.
അതേ സമയം കേരളത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയതിൽ പിണറായി സർക്കാരിനെ മുരളീധരൻ വിമർശിച്ചു. കേന്ദ്രം ഞെരുക്കുന്നു എന്നു പറയുന്നവർക്ക് ധൂർത്തിന് ഒരു കുറവുമില്ല. കർണാടക, തെലങ്കാന തമിഴ്നാട് എന്നിവരെല്ലാം ശമ്പളം നൽകിയില്ലെയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post