ഉത്തർപ്രദേശ്: കാശി ക്ഷേത്രത്തിന് സമീപം അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 26 മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടിയത്. ആരെങ്കിലും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്.
വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം നേർത്തെ തീരുമാനിച്ചിരുന്നു. കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post