പാലക്കാട്: പട്ടാമ്പി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ റാഗിംഗിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പാലക്കാട് പട്ടാമ്പി സംസ്കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ സംസ്കൃതം, മലയാളം വിദ്യാർത്ഥികളായ റഷീംദ്, സഫ്വാൻ എന്നിവരെയാണ് എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കലാലയത്തിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും ഗുണ്ടകളെ പോലെയാണ് ഇവർ പെരുമാറുന്നത്, അതിനാൽ പരാതിപ്പെടാൻ പലർക്കും ഭയമാണെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
പോലീസിലും അദ്ധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ മരണത്തോടെ ഇപ്പോൾ മറ്റു കോളേജുകളിലെ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരതകളും പുറത്തു വരികയാണ്.
Discussion about this post