ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ തുരംങ്കം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തിലെ ഹൂഗ്ലി നദിയിൽ നിർമ്മിച്ച തുരംങ്കം പ്രധാനമന്ത്രി മാർച്ച് ആറിനാണ് ഉദ്ഘാടനം ചെയ്യുക. ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായ ഇത് ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കും.
കൊൽക്കത്ത മെട്രോയുടെ സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹട്ട് സെക്ഷനുകളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഈ വിഭാഗങ്ങൾ റോഡ് ട്രാഫിക്ക് കുറയ്ക്കാനും തടസ്സമില്ലാത്തതും എളുപ്പമുള്ളതും സൗകര്യപ്രദവുമായ കണക്റ്റിവിറ്റി നൽകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിനുള്ളിൽ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെർഹട്ട് മെട്രോ സ്റ്റേഷൻ ഒരു കനാൽ ഉൾപ്പെടുന്ന ഒരു പ്രത്യേകമായി ഉയർത്തിയ മെട്രോ സ്റ്റേഷനാണ്.

