കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു ഇറങ്ങിയതെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചു വരികയാണ്.
ഇന്നലെ വൈകീട്ടോടെയാണ് കാട്ടുപോത്തിനെ കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന സ്ഥലത്ത് കണ്ടത്. ഇന്ന് പുലര്‍ച്ചെ അത് റോഡിലേക്ക് ഇറങ്ങിയതായി കണ്ടു.പിന്നീട് നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതോടെ സമീപത്തുള്ള ഒരു വീടിന്റെ വളപ്പിലാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചു. നിലവില്‍ വീടിന്റെ പരിസരത്തു തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ അതിനെ കാട്ടിലേക്ക് തുരത്താനുള്ള വഴികൾ തേടുകയാണ് അധികൃതര്‍.
Discussion about this post