ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡിയുടെ എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മാര്‍ച്ച് 12ന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഇഡി നല്കിയ എട്ടാമത്തെ സമന്‍സിനുള്ള മറുപടിയിലാണ് കെജരിവാള്‍ ഇക്കാര്യം അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കെജരിവാള്‍ ഹാജരാകുക.
സമന്‍സ് നിയമവിരുദ്ധമാണെന്നും എന്നാല്‍ മറുപടി നല്കാന് താന്‍ തയ്യാറാണെന്നും അരവിന്ദ് കെജരിവാള്‍ മറുപടിയിൽ ഇഡിയെ അറിയിച്ചു. മാര്‍ച്ച് 12 ന് ശേഷമുള്ള തീയതി ഇഡിയോട് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎപി പ്രസ്താവനയില്‍ പറഞ്ഞു. ഇഡി അയച്ച ഏഴ് മുന്‍ സമന്‍സുകള്‍ കെജരിവാള്‍ അവഗണിച്ചിരുന്നു.
Discussion about this post