ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ ബോധവാനാകേണ്ടിയിരുന്നുവെന്ന് കോടതി വിമർശിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനും, മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഉദയനിധി സ്റ്റാലിന്‍ ലംഘിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉദയനിധി സ്റ്റാലിനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിരീക്ഷണം.
ഉദയനിധി സ്റ്റാലിൻ സാധാരണക്കാരനല്ലെന്നും മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പരാമർശത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആർട്ടിക്കിൾ 19, 25 എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 15നു കേസ് വീണ്ടും പരിഗണിക്കും.
Discussion about this post