തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ലല്ലെന്നും വൈസ് ചാൻസിലറുടെ ഉത്തരവിൽ പറയുന്നു. പേര് മാറ്റാനും വി സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള സർവകലാശാല കലോത്സവത്തിന്.‘ഇൻതിഫാദ’ എന്ന പേരിട്ടതിനെതിരെ കൊല്ലം അഞ്ചൽ സ്വദശേി ആശിഷ് ആണ് ഹർജി നൽകിയത്. ഫലസ്തീൻ ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിതെന്നും ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ വ്യക്തമാക്കി.
ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്നും പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് വിസിയുടെ ഇടപെടല്‍. എസ്എഫ്‌ഐ നേതൃത്വത്തിലുളള കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post