വോട്ടിന് കോഴ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയിലൂടെ സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കാനും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്.

“സ്വാഗതം! സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുകയും ചെയ്യുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മഹത്തായ വിധി”, പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.

