തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് മാതാവിന് കിരീടം നൽകിയത്. തന്നെക്കാൾ അധികം നൽകുന്ന വിശ്വാസികൾ ഉണ്ടാകാം. കീരീടം സമർപ്പിച്ചത് തന്റെ ആചാരമാണ്. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികൾക്ക് പ്രശ്നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്വർണത്തിന്റെ കണക്ക് എടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്ക് എടുക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമർപ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായാട്ടായിരുന്നു കിരീട സമർപ്പണം. താരം കുടുംബമായി എത്തി കിരീടം സമർപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കിരീടത്തിനുണ്ടായിരുന്നു.
Discussion about this post