തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകിട്ടുമാണ് പ്രവർത്തനം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വ, വ്യാഴം, ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകൾ പ്രവർത്തിക്കുക.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻകടകളുടെ പ്രവർത്തനം.
ഇന്നുമുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാൽ സേർവറിൽ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു.
Discussion about this post