കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധകാരനെതിരെ കുറ്റപത്രം. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. ഗൂഢാലോചനാക്കുറ്റവും ചുമത്തി, കൂട്ടുപ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.
വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്.

