തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ജി. സരിത എന്ന സ്ത്രീ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും സരിത പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതി ബിനു സരിതയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംസാരിക്കുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പൊള്ളലേറ്റതിനെ തുടര്‍ന്ന് പ്രതി ബിനുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടിയ ബിനുവിനെ അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post