വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ എം.കെ. നാരായണൻ മറുപടിയിൽ അറിയിച്ചു.
അവിടെ താമസിച്ച് കാര്യങ്ങൾ നോക്കുന്ന ആളല്ല താനെന്നും റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണെന്നും ഡീൻ പറഞ്ഞു. വിവരം അറിഞ്ഞ ഉടൻ ഇടപെടലുകൾ നടത്തി. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നുമാണ് ഡീനിന്റെ വിശദീകരണം. വിശദീകരണം പരിശോധിച്ചശേഷം വിസി തുടർനടപടി സ്വീകരിക്കും. മറുപടി തൃപ്തികരമല്ലെങ്കിൽ ഇരുവരേയും സ്ഥാനത്തുനിന്ന് നീക്കിയേക്കും.
Discussion about this post