ന്യൂദല്‍ഹി: സന്ദേശ്ഖാലിയില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപി മാര്‍ച്ച്. ദല്‍ഹിയിലെ ബംഗ ഭവനിലേക്കാണ് എബിവിപി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിൽ ബാരിക്കേഡുകള്‍ കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ എബിവിപി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Discussion about this post