വയനാട്: വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍. കോളജ് ഡീൻ എം.കെ.നാരായണനേയും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനേയുമാണ് പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രൻ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവ് ആവശ്യപ്പെട്ടു.
പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്. സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാഗിംഗ് നിരോധ നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post