മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായി നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന കരാറുകളിൽ മാലിദ്വീപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ച് അദ്ദേഹം എത്തിയത്.
സാധാരണ വേഷത്തില്‍ പോലും സൈനികരെ അനുവദിക്കില്ല. സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ പ്രസ്താവന. ചൈനയുമായി സൈനിക സഹായ കരാര്‍ ഒപ്പിട്ടതിനു പിന്നാലൊണ് മുയിസ് നിലപാട് കടുപ്പിച്ചത്.
ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതിന് മാർച്ച് 10 ന് ഇരു രാജ്യങ്ങളും അംഗീകരിച്ച സമയപരിധിക്ക് മുമ്പായി, ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളിലൊന്നിൻ്റെ ചുമതല ഏറ്റെടുക്കാൻ ഒരു ഇന്ത്യൻ സിവിലിയൻ സംഘം മാലിദ്വീപിലെത്തിയതിന് ശേഷമാണ് മുയിസുവിൻ്റെ പരാമർശം.
Discussion about this post