ഭക്ഷണം കഴിച്ചതിന് ശേഷം ‘മൗത്ത് ഫ്രെഷ്‌നർ’ ഉപയോഗിച്ചവർ രക്തം ഛർദിച്ച് അവശരായ സംഭവത്തിൽ റസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. രക്തം ഛർദിച്ച് അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു.
റസ്റ്റോറന്റിൽ മൗത്ത് ഫ്രഷ്‌നറായി ഡ്രൈ ഐസാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയി. മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ചവർ രക്തം ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ജീവനക്കാർക്കും റസ്റ്റോറന്റ് ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. റസ്റ്റോറന്റിന്റെ മാനേജരെ അറസ്റ്റ് ചെയ്തു.
കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മനേസർ പോലീസ് ഓഫീസർ സുരേന്ദർ ഷിയോറൻ എഎൻഐയോട് പറഞ്ഞു. ഹോട്ടലിൽ ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കൾ മിനിട്ടുകൾക്കം രക്തം ഛർദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന.
Discussion about this post