കൊച്ചി: മാർക്ക് സുക്കർബർഗിൻ്റെ മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഭീമൻമാരായ ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും സാങ്കേതിക തകാരാറിൽ. ഇരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും രാജ്യവ്യാപകമായി ലഭ്യമല്ലാതായി. കഴിഞ്ഞ കുറച്ച് മിനുട്ടുകളായി ഫേസ്ബുക്കും വാട്ട്സാപ്പും സാങ്കേതിക തകരാർ നേരിടുകയാണ്. ലോഗിൻ ചെയ്ത് കിടന്ന അക്കൗണ്ടുകൾ വീണ്ടും ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.
ഫേസ്ബുക്കും, ഇൻസ്റ്റയും ഓപ്പൺ ചെയ്യാൻ സാധിക്കാതായതോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആശങ്കയിലായി. സാങ്കേതിക തകരാറിനെക്കുറിച്ചുള്ള അന്വേഷണം വാട്സാപ്പിലും, എക്സിലും സജീവമാണ്. വാട്സാപ്പിനും സമാനമായ തകരാർ സംഭവിക്കുമെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്. അതേസമയം തകരാറിന് കാരണം എന്താണെന്നുള്ളത് വ്യക്തമല്ല.
Discussion about this post