ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2002 മുതല്‍ അമേഠിയിലെ എം.പിയായിരുന്നു രാഹുല്‍ ഗാന്ധി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്മൃതി….ഇറാനിയോട് രാഹുല്‍ അമേഠി മണ്ഡലത്തില്‍ പരാജയപ്പെട്ടു. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ വീണ്ടും അമേഠിയിലിറങ്ങുന്നതെന്നാണ് വിവരം.
Discussion about this post