ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എൻഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും എൻഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
NIA announces cash reward of 10 lakh rupees for information about bomber in Rameshwaram Cafe blast case of Bengaluru. Informants identity will be kept confidential. pic.twitter.com/F4kYophJFt
— NIA India (@NIA_India) March 6, 2024
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
Discussion about this post