തിരുവനന്തപുരം: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് പത്മജ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടെന്നും ഒരുപാട് വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ കൂട്ടിച്ചേർത്തു. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളതെന്നും അതിനാലാണ് താൻ ബിജെപിയിലേക്ക് പോകുന്നതെന്നും അവർ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്പിച്ചതെന്ന് തനിക്ക് അറിയാമെന്നും പത്മജ പറഞ്ഞു. ചതിയാണെന്ന തരത്തിൽ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു.
അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ പറഞ്ഞു. തന്റെ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയിലാണ് പത്മജ കാര്യങ്ങൾ വിശദീകരിച്ചത്.
Discussion about this post