നേമം: പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു.പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് അനസ് മൻസിലിൽ ആരിഫിനെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച രാത്രിയോടെയാണ് കുളച്ചലിൽ നിന്നാണ്
കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കോളജിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴി പ്രാവച്ചമ്പലം കോൺവന്റ് റോഡിൽ വച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പേപ്പർ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന ബ്ലേഡുപോലുള്ള ആയുധം കൊണ്ട് വിദ്യാർഥിനിയുടെ കഴുത്ത് മുറിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ പരുക്ക് സാരമുള്ളതല്ല.

