തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും വലിയ വീഴ്ചകളുണ്ടെന്നും അവ പരിശോധിച്ചുവരികയാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.യാതൊരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദേവസ്വം അക്കൗണ്ടിങ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ദേവസ്വത്തിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും കൃത്യമായ വരവു ചെലവു കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ. സര്‍വേയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമപ്രകാരമുള്ള ഓഡിറ്റ് നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.
വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുകള്‍ മൂലം അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി.
നിയമപ്രകാരമുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പരിശോധന നടത്തിയതായും ആദായനികുതി വകുപ്പ് അറിയിച്ചു.
Discussion about this post