തിരുവനന്തപുരം: കൽപറ്റ പുക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ എ ബി.വിപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് ലോംഗ്മാർച്ച് . കൊലപാതകം CBI അന്വേഷിക്കുക, ഡീനിനെ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ വീട്ടിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. എ.ബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥിൻ്റെ പിതാവ്, ജാഥാ ക്യാപ്റ്റന് ജ്വാല കൈമാറി.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വിപി സെക്രട്ടറിയേറ്റ് നടക്കൽ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ മാർച്ചിന് പിന്തുണ അർപ്പിച്ച് സമര പന്തലിൽ എത്തിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് സെക്രട്ടറിയേറ്റിലേക്ക് സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും ലോങ്ങ് മാർച്ച് നടത്തുന്നത്.
കൽപ്പറ്റ വെറ്റിനറി കോളേജിന് മുന്നിലും എബിവിപി 24 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.എബിവിപിയുടെ ഇടപെടലിനെ തുടർന്നാണ് സിദ്ധാർത്ഥിന്റെ മരണം മാധ്യമശ്രദ്ധയിൽ എത്തിയത്. വൈകിട്ട് എഴോടെ സെക്രട്ടറിയേറ്റിനു മുന്നിലെത്തിച്ചേരും. ലോങ്മാര്‍ച്ചിന്റെ സമാപനം എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്യും.

