ശ്രീനഗർ: 6,400 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ‘വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കശ്മീർ’ പരിപാടിയിലാണ് മോദി പദ്ധതികൾക്ക് തുടക്കം കുറിച്ചത്. ശ്രീനഗറിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനാണ് താനെത്തിയതെന്ന് പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
ആർട്ടിക്കിൾ 370 വിഷയത്തിൽ ജമ്മു കശ്മീരിലെ ജനങ്ങളെ മാത്രമല്ല, രാജ്യത്തെ മുഴുവൻ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടിയ്ക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട ഒരു യുഗമുണ്ടായിരുന്നു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നടപ്പിലാക്കിയ നിയമം ജമ്മു കശ്മീരിൽ നടപ്പിലാക്കാൻ കഴിയാത്ത ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാജ്യത്തുടനീളം പദ്ധതികൾ നടപ്പിലാക്കിയപ്പോൾ, ജമ്മു കശ്മീരിലെ നമ്മുടെ സഹോദരീസഹോദരന്മാർക്ക് അത് നിഷേധിക്കപ്പെട്ടുവെന്നും. ഇപ്പോൾ കാലം എങ്ങനെ മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ വികസന പദ്ധതികൾ ജമ്മു കശ്മീരിൻ്റെ വികസനം വർദ്ധിപ്പിക്കുമെന്നും വികസിത ഇന്ത്യയ്ക്ക് വികസിത ജമ്മു-കശ്മീരിന് മുൻഗണന നൽകുമെന്ന് മോദി പറഞ്ഞു.
Discussion about this post