പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത പുറത്തുവന്നത് മുതൽ മോശം പ്രതികരണമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
അതേസമയം പത്മജയുടെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിവാദത്തിൽ ചാടിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പത്മജ തന്തയ്ക്ക് പിറന്ന മകളാളോ അതോ തന്തയെ കൊന്ന മകളാണോ എന്നയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
പിന്നീട് വിഷയത്തിൽ പ്രതികരിച്ച രാഹുൽ പത്മജയെ തെരുവിൽ നേരിടുമെന്നാണ് പറഞ്ഞത്. കോൺഗ്രസിനേക്കാൾ ശക്തമായ പാർട്ടിയാണ്. ആ പാർട്ടിയുടെ നേതാവിനെ തെരുവിൽ തടയാൻ കോൺഗ്രസിന് സാധിക്കുമോ എന്നായിരുന്നു ബിജെപിയുടെ ചോദ്യം.
അച്ഛൻ്റെ പേര് കെ.കരുണാകരൻ എന്ന് പറഞ്ഞു കൊണ്ട് തന്നെ നാളെ മുതൽ കേരളത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. ആരാണ് തടയുന്നതെന്ന് കാണാൻ ആഗ്രഹമുണ്ട്. മുലപ്പാൽ കുടിച്ച് വളർന്നവർ യൂത്ത് കോൺഗ്രസിലുണ്ടെങ്കിൽ തടഞ്ഞൊന്ന് കാണിക്ക്…എന്നായിരുന്നു വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് യുവമോർച്ച നേതാവ് അഡ്വ പ്രകാശ് ബാബു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
അഡ്വ പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
യൂത്ത് മാങ്കൂട്ടത്തോടാണ്…..
ഇത് പത്മജ വേണുഗോപാൽ.
D/o കെ.കരുണാകരൻ, അതായത് കോൺഗ്രസിൻ്റെ ഏറ്റവും സമുന്നത നേതാക്കളിൽ ഒരാളും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. കണ്ണോത്ത് കരുണാകരൻ്റെ മകൾ തന്നെ….
പക്ഷെ ഈ നിമിഷം മുതൽ ലോകാരാധ്യനായ നരേന്ദ്രമോദി ജി, ജെ.പി.നദ്ദാ ജി തുടങ്ങിയ നേതാക്കൾ നയിക്കുന്ന ബിജെപിയിൽ അംഗമാണ്..
അച്ഛൻ്റെ പേര് കെ.കരുണാകരൻ എന്ന് പറഞ്ഞു കൊണ്ട് തന്നെ നാളെ മുതൽ കേരളത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. ആരാണ് തടയുന്നതെന്ന് കാണാൻ ആഗ്രഹമുണ്ട്. മുലപ്പാൽ കുടിച്ച് വളർന്നവർ യൂത്ത് കോൺഗ്രസിലുണ്ടെങ്കിൽ തടഞ്ഞൊന്ന് കാണിക്ക് .യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ നാട്ടിൽ ഒരാൾ AK ആൻ്റണിയാണ് അച്ഛൻ്റെ പേര് എന്ന് പറഞ്ഞ് ജനവിധി തേടുന്നുണ്ട്, അറിയുമോ ആവോ? അവരെ തടഞ്ഞില്ല പിന്നല്ലെ പത്മജയെ തടയാൻ വരുന്നത്. മാധ്യമ പ്രവർത്തകർ മൈക്ക് നീട്ടി തരുമ്പോൾ എന്തും പറയാമെങ്കിൽ അത് ആളും തരവും ഒക്കെ നോക്കിയാവുന്നതാ നല്ലത്. ഇനി പത്മജയെ തടയാനാണ് ഭാവമെങ്കിൽ പത്തനംതിട്ടയിലെ വീട്ടിൽ ഒരു കസേര പൊടിമുട്ടി അവിടെ വച്ചേക്ക്. കാഴ്ച്ച വസ്തുവായി അവിടെയിരിക്കാം. തടയുന്ന കാര്യം സുധാകരേട്ടനെയും സതീശേട്ടനെയും കൂടി അറിയിക്കണെ. വഴിയിലൊന്നും കുടുങ്ങി പോകേണ്ടല്ലോ..
ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ജാവഡേക്കറിന്റെ വീട്ടിലെത്ത് ചർച്ച നടത്തിയ ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്ത് എത്തിയത്. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതായി പത്മജ പറഞ്ഞു.
Discussion about this post