അസം: കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും അദ്ദേഹം നടത്തി. ഇതോടെ 1957ന് ശേഷം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി. പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് മോദി ദേശിയോദ്യാനം സന്ദർശിച്ചത്.
പ്രധാനമന്ത്രി രണ്ട് ദിവസത്തെ അസം സന്ദർശനമാണ് നടക്കുന്നത്. ഏകദേശം 18,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും. അസം സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.
തേസ്പൂരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറിയ മോദി കാസിരംഗ സ്ഥിതി ചെയ്യുന്ന ഗോലാഘട്ട് ജില്ലയിലേക്ക് യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ രാത്രി ചെലവഴിച്ചു. ഐതിഹാസികനായ അഹോം ജനറലിൻ്റെ ആക്രമണകാരികൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പ് ആഘോഷിക്കുന്നതിനായി ജോർഹട്ടിൽ ലച്ചിത് ബർഫുകൻ്റെ 125 അടി ഉയരമുള്ള ‘വീര പ്രതിമ’ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് അദ്ദേഹം ജോർഹട്ട് ജില്ലയിലെ മെലെങ് മെറ്റെലി പോത്താറിലേക്ക് പോകും. അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
Discussion about this post