കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കാനാണ് തീരുമാനം.
കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂർ മണ്ഡലങ്ങൾ ബി.ജെ.പി.ക്കു നൽകിയാണ് കോട്ടയവും ചാലക്കുടിയും നേടിയത്. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടുക്കിയിൽ ക്രിസ്ത്യൻവിഭാഗത്തിൽനിന്നുള്ളയാളെ നിർത്താനാണ് ആലോചന. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Discussion about this post