കോട്ടയം: കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനാണ് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ചത്. ഇ.ജി.മധു എന്ന ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരനെയാണ് ട്രാൻസ്ഫർ ചെയ്തത്.
സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്തോടെ പിഴവ് തിരുത്തി, പുതിയ ഉത്തരവിറക്കി. എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാൻസ്ഫർ ഉത്തരവ് ഇറങ്ങുന്നത് ഈ മാസം ഏഴിനാണ്.
ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മധു അന്തരിച്ചത്. കോര്പ്പറേഷന് സിഎംഡി ഉള്‍പ്പെടെ ഉള്ളവര്‍ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, സര്‍വീസ് റോളില്‍ നിന്നും പരേതനെ നീക്കം ചെയ്യാത്തതാണ് കാരണം എന്നാണ് നിഗമനം.
Discussion about this post