മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളെ കൂടുതൽ ഗവേഷണങ്ങൾക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിർമിതബുദ്ധി മാർക്കറ്റ് പ്ലേസ് രൂപകൽപന ചെയ്യും. ഇന്ത്യ എഐ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും.
ഇന്ത്യ എഐ മിഷന് അംഗീകാരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു. നിർമിത ബുദ്ധി മേഖലയിൽ നൂതനമായ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യമിടുക.
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഇന്ത്യഎഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ ആണ് ദൗത്യം നടപ്പാക്കുന്നത്. നിർമിതബുദ്ധി നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുക, ഇന്ത്യക്കായി നിർമിത ബുദ്ധി പ്രവർത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കംപ്യൂട്ടിംഗ് ശേഷി വർധിപ്പിക്കാൻ സി-ഡാക്കിൻ്റെ പരം സൂപ്പർ കമ്പ്യൂട്ടറുകളും ഈ പദ്ധതിക്ക് കീഴിൽ ഉപയോഗിക്കും.
ഇന്ത്യ എഐ പ്രോഗ്രാമിന് കീഴിൽ, ഡീപ്‌ടെക് എഐ സ്റ്റാർട്ടപ്പുകളെ ത്വരിതപ്പെടുത്തുന്നതിന് പിന്തുണയും നൽകും. നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളെ കൂടുതൽ ഗവേഷണങ്ങൾക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിർമിതബുദ്ധി മാർക്കറ്റ് പ്ലേസ് രൂപകൽപന ചെയ്യും. ഇന്ത്യ എഐ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. എഐ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള തടസങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ എഐ ഫ്യൂച്ചർ സ്കിൽ രൂപീകരിക്കും. എഐ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ നൽകും എന്ന് തുടങ്ങി വിവിധ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകും.
Discussion about this post