സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺ ഹെയ്മറിലൂടെ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ അവാർഡ് ആണ് നോളൻ സ്വന്തമാക്കിയത്.
ചിത്രത്തിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ മികച്ച ചിത്രം, ഛായാഗ്രഹണം, ഒറിജിനൽ സ്കോർ, മികച്ച എഡിറ്റിങ്, എന്നീ വിഭാഗങ്ങളിലും ഓപ്പൺ ഹെയ്മർ പുരസ്കാരം നേടി. പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡിവൈൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ.പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ).
ലോസാഞ്ജലീസിലെ ഡോൾബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകൻ. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ മത്സരത്തിന്റെ മുൻപന്തിയിലുണ്ട്. പുവർ തിങ്‌സിന് പതിനൊന്നും മാർട്ടിൻ സ്‌കോർസെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണിന് പത്തും നാമനിർദേശങ്ങളാണുള്ളത്.
Discussion about this post