തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി–കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.
നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ ജൻ ഔഷധി സെന്റർ ഉത്ഘാടനവും നാളെ നടക്കും. ഇതോടെ ജൻ ഔഷധി സെന്റർ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക റെയിൽവേ സ്റ്റേഷനായി പാലക്കാട് റെയിൽവേ സ്റ്റേഷൻ മാറും.
Discussion about this post