തിരുവനന്തപുരം: സുരേഷ്‌ഗോപിയെ പിന്തുണച്ച് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ദേവൻ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ അഴിച്ചു വിടുകയാണെന്ന് ദേവൻ പറഞ്ഞു.
മനസ് നിറയെ നന്മ മാത്രമുള്ള മനുഷ്യനാണ് സുരേഷ് ഗോപി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വൈകാരികമായി പോകുന്നതെന്നും. ദേവൻ കൂട്ടിച്ചേർത്തു. പത്മജയുടെ സാന്നിധ്യം സുരേഷ് ഗോപിയുടെ വോട്ട് ഉയർത്തുമെന്നും ദേവൻ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അന്നത്തെ ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിൻസൻ്റ് 22.5 ലക്ഷം രൂപ വാങ്ങി എന്ന് പത്മജ ആരോപിച്ചു. എന്നിട്ട് പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ കുറ്റപ്പെടുത്തി. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിനെ വരെ കോൺഗ്രസുകാർ എതിർപ്പ് പറഞ്ഞുവെന്നും. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയതെന്നും പത്മജ തുറന്ന പറഞ്ഞിരുന്നു.

