തൃശൂർ: പൗരത്വ നിയമഭേദഗതി (സിഎഎCAA) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി. കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തിൽ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.
സിഎഎ കേരളത്തിൻറെ മാത്രമല്ല, രാജ്യത്തിൻറെ ആവശ്യമാണ്. കേരളം രാജ്യത്തിൻറെ ഭാഗമാണ്.
കേരളവും നിയമത്തെ ആവേശത്തോടെ സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സിഎഎ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും. തെരഞ്ഞെടുപ്പിന് ഗുണകരമാകാൻ വേണ്ടിയല്ല, രാജ്യത്തിന് ഗുണകരമാകാൻ വേണ്ടിയാണ് സിഎഎ. ദാരിദ്ര്യ നിർമ്മാർജ്ജനമാണ് സിഎഎയുടെ ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post