മലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ചെമ്പിക്കൽ പാഴൂർ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകൾ റിഷ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെ കുഞ്ഞ് മരിച്ചു.
Discussion about this post