നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടാത്തലവന്മാരുമായ കാലാ ജതേഡിയുടെയം റിവോൾവർ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം കഴിഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ വെച്ചായിരുന്നു വിവാഹം. 250ൽ അധികം പോലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഡൽഹി കോടതിയിൽ നിന്ന് വിവാഹത്തിനായി ഗുണ്ടാസംഘത്തിന് ആറ് മണിക്കൂർ പരോൾ ലഭിച്ചു. കൊട്ടാരം പോലുള്ള പന്തലിൽ വച്ചായിരുന്നു വിവാഹം.
ചടങ്ങിൽ പങ്കെടുക്കുന്നവർ വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പോലീസിന്റെ സുരക്ഷാ പരിശോധനയ്ക്കും വിധേയരാകേണ്ടി വന്നു. ബന്ധുക്കൾ പോലും ഐഡൻ്റിറ്റി പ്രൂഫ് കാണിക്കണമായിരുന്നു. പരിപാടിയിൽ മൊബൈൽ ഫോൺ പോലും അനുവദിച്ചിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരിൽ പ്രത്യേക സെല്ലുകൾ, ക്രൈംബ്രാഞ്ച്, ഹരിയാനയിലെ സിഐഎ (ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി) എന്നിവരാണ് ഉൾപ്പെടുന്നത്.
2020ലാണ് കാലാ ജതേഡിയുമായുള്ള അനുരാധയുടെ പ്രണയം തുടങ്ങുന്നതെന്ന് ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തയ്യാറാക്കിയ രേഖകളിൽ പറയുന്നതായി ഐഎഎൻഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേവർഷം തന്നെ ഇരുവരും വിവാഹിതതരായെന്നും എന്നാൽ, ചടങ്ങ് മാറ്റിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post