ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ചൊവ്വാഴ്ച വൈകുന്നേരം 5.30ന് മുമ്പ് വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാൽ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇലക്ട്രൽ ബോണ്ടിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ബി.ഐ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാൽ, ഇത് സുപ്രീം കോടതി തള്ളി. വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ സമയം വേണം എന്നായിരുന്നു എസ്.ബി.ഐ വാദം. ഇലക്ടറൽ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങൾ പ്രത്യേകം സമർപ്പിച്ചാൽ മതി എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
എസ്.ബി.ഐ കൈമാറിയ വിവരങ്ങൾ മാർച്ച് 15ന് വൈകുന്നേരം അഞ്ചിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

