തിരുവനന്തപുരം: കൊടും ചൂടില്‍ കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടതയാണ് റിപ്പോര്ട്ട്. തിങ്കളാഴ്ച മാത്രം 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
ചരിത്രത്തിലാദ്യമായാണ് മാര്‍ച്ച് മാസത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് . വൈദ്യുതി ഉപയോഗം കൂടിയത്തോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
സാധാരണ ഗതിയില്‍ ഏപ്രില്‍ മാസത്തിലാണ്
കേരളത്തിൽ വൈദ്യുതി ഉപയോഗം ഉയരാറുള്ളത്. കഴിഞ്ഞ ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 10.29 കോടി യൂണിറ്റ് ആയിരുന്നു കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം.
Discussion about this post