ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. വീട്ടിലെ ആട്ടിൻ കൂടിനുള്ളിൽ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് അന്വേഷിക്കാൻ പോയതായിരുന്നു തുളസി. കൂടിന്റെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂടിൽ നിന്നാണ് തുളസിക്ക് നേരെ തേനീച്ച ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
Discussion about this post