ഇടുക്കി∙ കാഞ്ഞിരവേലിയിൽ വീണ്ടും ആനയിറങ്ങി. ഇന്ദിര കൊല്ലപ്പെട്ടതിനു സമീപമായാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ ‘ഒറ്റക്കൊമ്പൻ’ പ്രദേശത്ത് സ്വൈര്യവിഹാരം നടത്തി. പുലര്‍ച്ചെയോടെ ആന മടങ്ങിയത് . നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചു. ഭാസ്കരൻ, രവി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന ഇറങ്ങിയത്. ആളുകൾ ബഹളം വച്ചതോടെയാണ് ആന മടങ്ങിയത്. അല്‍പം ആശ്വാസം നല്‍കിയെങ്കിലും വനംവകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
അതേ സമയം മൂന്നാറിൽ സെവൻമല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിലും കാട്ടാന ഇറങ്ങി. കട്ടക്കൊമ്പൻ എന്ന് വിളിക്കപ്പെടുന്ന ആനയാണ് പ്രദേശത്തെത്തിയത്. ഇപ്പോഴും ആന പ്രദേശത്ത് തുടരുകയാണ്. ആളുകൾ ബഹളം വച്ചിട്ടും ആന മടങ്ങിയിട്ടില്ല. കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയത് വലിയ രീതിയിലാണ് ജനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കട്ടക്കൊമ്പനാണ് ഇതെങ്കില്‍ തീര്‍ച്ചയായും പേടിക്കണമെന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. ഡ്രോൺ അടക്കമുള്ള നിരീക്ഷണങ്ങൾ വനംവകുപ്പ് നടത്തുന്ന സ്ഥലമാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post