ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
2029 ല്‍ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയായി നടത്താന്‍ സമിതി നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം ഉള്‍പ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടു ചുരുക്കാനും സമിതി ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോർട്ട്.എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താന്‍ സമിതി ശുപാര്‍ശ ചെയ്യും.
ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരമെന്നാണ്
സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതായാണ് സൂചന. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്രമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് തുടങ്ങി എട്ട് അംഗങ്ങളാണുള്ളത്.
Discussion about this post