ചെന്നൈ: തമിഴ്‌നാട്ടിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാൻ അണിച്ചേരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് കെ അണ്ണാമലൈ. മയക്കുമരുന്നിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രദേശത്തുടനീളമുള്ള ഡീ-അഡിക്ഷൻ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമാവാനാണ് അണ്ണാമലൈ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിനായി അടുത്ത ആഴ്‌ച 15 മണിക്കൂർ സമയം ഇതിനായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എക്സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.
സംസ്ഥാനത്ത് മയക്കുമരുന്ന് ദുരുപയോഗം ഫലപ്രദമായി നേരിടാൻ ടാസ്മാക് കടകൾ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നു. മുൻ ഡിഎംകെ എൻആർഐ വിംഗും ചലച്ചിത്ര നിർമ്മാതാവുമായ ജാഫർ സാദിഖിൻ്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് വ്യക്തികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും, ഇവരിൽ നിന്നും മെതാംഫെറ്റാമിൻ മയക്കുമരുന്ന് പിടികൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോളേജ്, സ്കൂൾ പ്രിൻസിപ്പൽമാർ, എൻജിഒകൾ എന്നിവരുൾപ്പെടെ വിവിധ മേഖലയിൽ പ്രവത്തിക്കുന്നവരോട് മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ കൈകോർക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. സമീപകാല മയക്കുമരുന്ന് വേട്ടയും യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ വ്യാപനവും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. തമിഴ്‌നാട്ടിൽ നിന്ന് മയക്കുമരുന്ന് തുടച്ചുനീക്കുന്നതിന് ബിജെപിക്കൊപ്പെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്തമായി വിഷയം കൈകാര്യം ചെയ്യാനുള്ള ബിജെപിയുടെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു.
https://twitter.com/i/status/1767585719705591917
എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മുൻ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭരണത്തെ വിമർശിച്ച അണ്ണാമലൈ, നിലവിലെ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാരിനു കീഴിലുള്ള മയക്കുമരുന്ന് വിപത്തിനെതിരായ മനുഷ്യച്ചങ്ങലയുടെ വിരോധാഭാസവും ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭരണകാലത്ത് ടാസ്മാക് കടകൾ വഴി മദ്യം വ്യാപിപ്പിക്കുന്നതിൽ അവരുടെ പങ്ക് ഉയർത്തിക്കാട്ടിയാണ്, അവരുടെ മയക്കുമരുന്നിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ആത്മാർത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തത്.
Discussion about this post