ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പണപ്പെരുപ്പവുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ, എന്നാൽ പ്രധാനമന്ത്രി മോദിയെ മാത്രമേ ടിവിയിൽ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.
‘പൂജ നടത്താൻ കടൽ പോയി, ടിവി ക്യാമറയും അദ്ദേഹത്തോടൊപ്പം പോയി’ എന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രധാന പ്രശ്‌നം ഉള്ളി വിലയാണ്, എന്നാൽ ദേശീയ മാധ്യമങ്ങളിൽ അതിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ല. പകരം, ടിവി ചാനലുകൾ 24 മണിക്കൂറും മോദിജിയെ കാണിക്കുന്നുവെന്ന് രാഹുൽ വിമർശിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ റാലിയിൽ പങ്കെടുക്കവെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
Discussion about this post