ന്യൂഡൽഹി∙ മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം എന്ത് കൊണ്ട് മുസ്ലിംകൾക്കില്ല എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ മുസ്ലീം ജനതക്കായി നൽകിയതാണ്, ആ പ്രദേശമിപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു കൊടുത്തതാണെന്നും, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനം അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആധുനിക അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്താൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന ആശയമാണ് അഖണ്ഡഭാരതമെന്നും അമിത് ഷാ വ്യക്തമാക്കി.
വിഭജനകാലത്ത് പാകിസ്താനിലെ ജനസംഖ്യയിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി കുറഞ്ഞവെന്നും. അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ള ഹിന്ദുക്കൾ എവിടെ പോയിയെന്നും അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അവർ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവുകയായിരുന്നു.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരം പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാമെന്നിരിക്കെ, മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനം അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
To advertise here, Contact Us
”മുസ്ലീം ജനതയുള്ളതിനാൽ ആ പ്രദേശം (പാകിസ്താൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു കൊടുത്തതാണ്. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനം അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധുനിക അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്താൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന ആശയമാണ് അഖണ്ഡഭാരതം”, അമിത് ഷാ വ്യക്തമാക്കി.
വിഭജനകാലത്ത് പാകിസ്താനിലെ ജനസംഖ്യയിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. ബാക്കിയുള്ള ഹിന്ദുക്കൾ എവിടെ പോയി? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. അവർ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവുകയായിരുന്നു. രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെട്ട അവർ അപമാനിക്കപ്പെട്ടു. അവർ പിന്നെ എങ്ങോട്ടാണ് പോകുക. പാർലമെന്റും രാഷ്രീയ കക്ഷികളും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ?, അമിത് ഷാ ചോദിച്ചു.1952-ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നുവെന്നും 2011-ൽ ഇത് 10 ശതമാനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെട്ട ഹിന്ദുക്കൾ അപമാനിക്കപ്പെട്ടു. അവർ പിന്നെ എങ്ങോട്ടാണ് പോകുക. പാർലമെന്റും രാഷ്രീയ കക്ഷികളും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേയെന്നും, അമിത് ഷാ ചോദിച്ചു.
വ്യക്തമായ രേഖകകൾ ഇല്ലാതെ മൂന്നുരാജ്യങ്ങളിൽനിന്ന് അതിർത്തികടന്നുവന്നവർക്കുള്ള പ്രത്യേക നിയമമാണ് സി.എ.എ എന്നും അദ്ദേഹം പറഞ്ഞു. രേഖകൾ ഒന്നുമില്ലാത്തവരുടെ കാര്യത്തിൽ എന്തുചെയ്യുമെന്ന ചോദ്യത്തിന്, രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ പരിഹാരം കാണുമെന്നും തന്റെ വിലയിരുത്തലിൽ 85 ശതമാനം പേർക്കും രേഖകൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post