പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോടനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ്.
എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി മാർച്ച് 15ന് പത്തനംതിട്ടയിൽ എത്തുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം സമ്മേളനവേദിയിലെത്തും. തിരുവനന്തപുരത്തെത്തുന്ന മോദി ഹെലികോപ്ടറിൽ പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് വന്നിറങ്ങുക. തുടർന്ന് റോഡുമാർഗം ജില്ലാ സ്റ്റേഡിയത്തിലെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽനിന്ന് അരലക്ഷം പ്രവർത്തകർ പരിപാടിക്കെത്തും.
Discussion about this post