ന്യൂഡൽഹി : 18 ഒടിടി പ്ലാറ്റ് ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ (Central Government Blocks 18 OTT Platforms). അശ്ലീല കണ്ടൻറ് സൂചിപ്പിച്ചാണ് ഇത്തരത്തിലുള്ള ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. 19 വെബ് സൈറ്റുകളും 10 മൊബൈൽ ആപ്പുകളും 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളുമാണ് നിരോധിച്ചത്.
സർഗ്ഗാത്മകമായ ആവിഷ്‌കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്. മലയാളത്തിലെ ആദ്യത്തെ അഡൾട്ട് ഓൺലി പ്ലാറ്റ്‌ഫോമായ യെസ്‌മയ്‌ക്കും കേന്ദ്രത്തിൻറെ പൂട്ട് വീണു. 2000 ലെ ഐടി ആക്റ്റിൻറെ അടിസ്ഥാനത്തിലായിരുന്നു നീക്കം. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്‌തതിനാണ് നടപടി.
നിരോധിച്ച ഒടിടികൾ : ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അഡ്ഡാ, ട്രൈ ഫ്ലിക്‌സ്, നിയോൺ എക്‌സ് വിഐപി, ബെഷാറാംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, മൂഡ് എക്‌സ്, മോജി ഫിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്.
അശ്ലീല ഉള്ളടക്കങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരിപാടികളും നഗ്നതാപ്രദർശനവും പരസ്യമായ ലൈംഗികതാപ്രദർശനവും നടത്തിപ്പോന്ന പ്ലാറ്റ് ഫോമുകൾക്കാണ് പൂട്ട് വീണത്. നിരോധിച്ച ഒടിടി പ്ലാറ്റ് ഫോമുകളിലൊന്നിന് ഒരു കോടിയിലേറെ ഡൗൺലോഡ്‌സ് ഉണ്ടായിരുന്നു. മറ്റ് രണ്ട് പ്ലാറ്റ് ഫോമുകൾക്ക് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ അമ്പത് ലക്ഷത്തിലേറെ ഡൗൺലോഡ്‌സും ഉണ്ടായിരുന്നു.
ആകർഷകമായ ട്രെയ്‌ലറുകളും ബാഹ്യ ലിങ്കുകളും നൽകി സോഷ്യൽ മീഡിയ വഴിയാണ് ഇവർ ആളുകളെ സൈറ്റുകളിലേക്കും ആപ്പുകളിലേക്കും വശീകരിച്ചുപോന്നത്. പൂട്ടിയ ഒടിടി പ്ലാറ്റ് ഫോമുകൾക്കാകെ 32 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് സോഷ്യൽ മീഡിയയിലുണ്ടെന്ന് വാർത്താവിതരണ മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
Discussion about this post