ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ ഇന്ന് രാവിലെ ആറ് മുതൽ നിലവിൽ വരും
നേരത്തെ ഗാർഹിക പാചക വാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. ലോക വനിതാ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. നേരത്തെ രാജസ്ഥാൻ സർക്കാർ പെട്രോളിൻറെയും ഡീസലിൻറെയും വാറ്റ് കുറച്ചിരുന്നു.
ഇന്ധനവില കുറയ്ക്കുക വഴി പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടരക്കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്‌സിൽ കുറിച്ചു.
Discussion about this post